Wednesday, July 2, 2025 6:05 am

വധശ്രമക്കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പോലീസിൻ്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വധശ്രമക്കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പോലീസിൻ്റെ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27) ആണ് നേപ്പാളിൽ നിന്ന് അറസ്റ്റിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുൽ ഹക്കീമിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാൻ്റെ ഭാര്യപിതാവാണ് ക്വട്ടേഷൻ നൽകിയത്. കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂർ പോലീസ് നേപ്പാളിൽ വെച്ച് പിടികൂടിയത്.

ബാലുശ്ശേരി സ്വദേശിയായ ലുക്മാനുൽ ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനകേസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നടന്നിരുന്നു. ഈ സമയത്ത് ലുക്മാനുൽ ഹക്കീമിന്റെ ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി ഹക്കീമിനെ കൊല്ലാനായി ബേപ്പൂർ സ്വദേശിയായ ജാഷിംഷാ എന്നയാൾക്ക് കൊട്ടേഷൻ കൊടുക്കുകയായിരുന്നു. ജാഷിംഷാ നാല് പേരെ ഇതിനായി നിയോഗിച്ചു. അവർ ലുക്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാർ വന്നപ്പോഴേയ്ക്കും കാറിൽ രക്ഷപ്പെടുകയായിരുന്നു.

ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ കേസ്സിലെ 6-ാം പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതി നേപ്പാളിൽ ഉണ്ടെന്ന് മലസ്സിലാക്കുകയും ചേവായൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ പ്രതിയെ കണ്ടെത്തുന്നതിനായി നേപ്പാളിലേയ്ക്ക് പോകുകയുമായിരുന്നു. തുടർന്ന് 12-ാം തിയ്യതി നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുവെച്ച് വളരെ സാഹസികമായി പ്രതിയെ അന്വേഷണസംഘം കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇന്നലെ രാത്രിയോടെ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...