മൂത്തകുന്നം- ഇടപ്പള്ളി ദേശീയപാത 66 നിര്‍മാണം: അടുത്തവര്‍ഷം ഏപ്രില്‍ 25നകം പൂര്‍ത്തിയാക്കും : മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത 66ന്റെ വികസനം 2025 ഏപ്രില്‍ 25നകം പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് ദേശീയപാത 66 നിര്‍മാണം. ലഭ്യമായ ഭൂമി ഉപയോഗിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പറവൂര്‍ നഗരസഭയിലും വടക്കേക്കര, വരാപ്പുഴ, ചിറ്റാറ്റുകര, ആലങ്ങാട്, കോട്ടുവള്ളി, ചേരാനല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. കുടിവെള്ള പ്രശ്‌നം പരിശോധിക്കാന്‍ കളക്ടറുടെ മേല്‍നോട്ടത്തില്‍ ദേശീയപാത അതോറിറ്റി അധികൃതര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്തി അടിയന്തരമായി പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് സേഫ്റ്റി അതോറിറ്റി ഇത്തരം കാര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ മധുസൂദനനെ മന്ത്രി ചുമതലപ്പെടുത്തി. അവലോകന യോഗത്തില്‍ ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷാൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങി ; തൃശൂരിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

0
പുതുരുത്തി : സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക്...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....