മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജോര്‍ജ് എം തോമസിനെതിരേ നടപടിക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസിനെതിരേ നടപടിക്ക് സാധ്യത. വിവാദ വിഷയം സി.പി.എം സംസ്ഥാന സമിതി യോഗം പരിശോധിക്കും. ജോര്‍ജ് എം തോമസിനെതിരേ നടപടി ഉണ്ടാകുമോ എന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. തിങ്കളാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തിരുന്നു. ജോര്‍ജ് എം തോമസിനെതിരേ നടപടി വേണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാനായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

അതേസമയം കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹൈകോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. ജോയ്‌സ്‌ന പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും അവരുടെ ആഗ്രഹപ്രകാരം ഭര്‍ത്താവിനൊപ്പം ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജോയ്‌സ്‌നക്ക് 26 വയസായെന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും ജോയ്‌സ്‌ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ് സുധ, വി.ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...