യുക്തമായ നടപടിക്ക് ബോർഡിന് അധികാരം ; കെഎസ്ഇബി സമരത്തിൽ തൽക്കാലം ഹൈക്കോടതി ഇടപെടലില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകൾ നടത്തുന്ന സമരത്തിൽ തൽക്കാലം ഇടപെടില്ലെന്ന് കേരളാ ഹൈക്കോടതി. സമരവുമായി ബന്ധപ്പെട്ട് ബോർഡിന് യുക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി. വയനാട് സ്വദേശിയായ അരുൺ നൽകിയ ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്.

ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരുടെ സമരത്തിൽ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഇടത് അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കണമെന്നുമായിരുന്നു ഹ‍ര്‍ജിക്കാരന്റെ ആവശ്യം. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.

അതേ സമയം കെഎസ്ഇബിയിൽ ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈദ്യുതി ഭവൻ വളയൽ സമരം നടത്തി. ചെയർമാന്റെ വിലക്ക് വകവെയ്ക്കാതാണ് ഉപരോധം. പ്രതിഷേധം ഘടക കക്ഷിക്കോ വൈദ്യുത വകുപ്പ് മന്ത്രിക്കോ എതിരല്ലെന്നാണ് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ ആവര്‍ത്തിക്കുന്നതെങ്കിലും പ്രത്യക്ഷത്തിൽ ചെയര്‍മാനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്ന മന്ത്രിയോട് യുണിയന് എതിര്‍പ്പുണ്ട്. ബോര്‍ഡ് മേധാവി മാത്രം വിചാരിച്ചാൽ സ്ഥാപനം നന്നാവില്ലെന്നും ജീവനക്കാരെ ശത്രുവായി കണ്ട് ഏത് തമ്പുരാൻ വിചാരിച്ചാലും സ്ഥാപനം മുന്നോട്ട് പോകില്ലെന്നും സമരം ഉത്ഘാടനം ചെയ്ത ആനന്ദത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....