കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ക്കുള്ള സാധ്യത പരിശോധിക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആറു താലൂക്കുകളിലായി കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ക്കുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേയാണിത്.

ഓരോ താലൂക്കിലും ആയിരം മുറികള്‍ വീതമുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് നിര്‍ദേശം. കൂടുതല്‍ ആവശ്യമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സാധ്യത പരിശോധിക്കണമെന്നു കളക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ കളക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം. അലക്സ് പി. തോമസ്, ഡെപ്യുട്ടി കളക്ടര്‍മാരായ എസ്.എല്‍ സജികുമാര്‍, ബി.രാധാകൃഷ്ണന്‍, റാന്നി തഹസീല്‍ദാര്‍ സാജന്‍ വി. കുര്യാക്കോസ്, എന്‍.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷന്‍, വിവിധ താലൂക്ക് ഓഫീസുകളില്‍ നിന്നും തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...