Friday, March 29, 2024 5:35 pm

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇസാഫ് ബാങ്ക് പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ മുറികള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വൈദ്യപരിശോധന സൗകര്യമൊരുക്കി ആദ്യത്തെ മൊബൈല്‍ ക്ലിനിക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെയും സി.എം.ഐ.ഡി യുടെയും സഹകരണത്തോടെ വിവിധയിടങ്ങളില്‍ സേവനം നല്‍കിവരുന്നു. ‘ബന്ധു ക്ലിനിക്ക്’ എന്ന പേരില്‍ സഞ്ചരിക്കുന്ന വാഹനമാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ കീഴില്‍ എറണാകുളത്ത് പര്യടനം നടത്തുന്നത്. ക്ലിനിക്കിന്‍റെ ദൈനംദിന ചെലവുകല്‍ വഹിക്കുന്നത് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ്.

Lok Sabha Elections 2024 - Kerala

തൃശ്ശൂര്‍ അവണൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. തൃശ്ശൂര്‍ ഒല്ലൂക്കര കമ്യൂണിറ്റി കിച്ചനിലേക്കും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. വിയ്യൂര്‍ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് മാടക്കത്തറയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വിയ്യൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ് കുമാര്‍ ജെ.എസ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് ഡി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠൻ കെ എന്നിവര്‍ നേതൃത്വം വഹിച്ചു. ആശ വര്‍ക്കേഴ്സും മടക്കത്തറയിലെ നിര്‍ഭയ വോളന്‍റിയര്‍മാരും വിതരണത്തിന് സഹായിച്ചു.

തൊഴിലാളികള്‍ക്ക് വിനോദ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി ഇസാഫ് ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക് ഐ. പി. എസ് ന്‍റെ സഹകരണത്തോടെ പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ടിവികളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നിരവധി സഹായ പദ്ധതികള്‍ ഇസാഫ് നടപ്പിലാക്കുന്നുണ്ട്. വര്‍ഷങ്ങളായി ഇസാഫ് അന്യസംസ്ഥാന തൊഴിലാളികള്ക്കു വേണ്ടി ‘ഗര്‍ഷോം’ എന്ന ‘ബാങ്കിങ്ങ് ഉള്‍പ്പെടുത്തല്‍’ പദ്ധതിയും ചെയ്യുന്നുണ്ട് എന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി യും സി.ഇ ഒ യുമായ കെ. പോള്‍ തോമസ് പറഞ്ഞു.

ഗ്രാം വികാസിന്‍റെയും സി.എം.ഐ.ഡി യുടെയും സഹകരണത്തോടെ ഇസാഫ് ബന്ധു ഹെല്‍പ് ലൈന്‍ ഡെസ്ക് രൂപീകരിച്ചിട്ടുണ്ട്. ഭക്ഷണം, താമസം, വൈദ്യ സഹായം എന്നിവയുടെ ആവശ്യങ്ങള്‍ക്കായി ആര്‍ക്കും ഹെല്‍പ് ലൈനുമായി ബന്ധപ്പെടാം. തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, അസ്സാമീസി എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ സഹായത്തിനുണ്ടാകും. ഇതിനോടകം തന്നെ 300ല്‍ അധികം അന്വേഷണങ്ങള്‍ വന്നു കഴിഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം ; 40ലധികം പേര്‍ കൊല്ലപ്പെട്ടു

0
ഡമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40-ലധികം...

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
ന‍ൃൂഡൽഹി : 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക...

പത്രിക സമര്‍പ്പണം : സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ...

ആദായനികുതിവകുപ്പ് നടപടിക്കെതിരേ ശനിയാഴ്ച ധര്‍ണ നടത്തും : എംഎം ഹസന്‍

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ...