മേഘാലയ ഹണിമൂൺ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

മേഘാലയ : ഹണിമൂൺ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകശേഷം രാജാ രഘുവൻഷിയുടെ ഫോണിൽ നിന്ന് സോനം ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഏഴ് ജന്മങ്ങളായി ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതക ദിവസം ഉച്ചയ്ക്ക് 2.25നാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഭർത്താവ് മരിച്ചിട്ടില്ലെന്ന് വരുത്താനായിരുന്നു ശ്രമം. പോലീസിനെ വഴിതെറ്റിക്കാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന് മുൻപ് ട്രക്കിങ് നടത്തിക്കൊണ്ടിരിക്കവേ ഭർത്താവിന്റെ മാതാവുമായി സോനം ഫോണിൽ സംസാരിച്ചിരുന്നു. ഇത്രയും ദുർഘടമായ സ്ഥലത്തേക്ക് എന്തിനാണ് പോകുന്നതെന്ന് ഭർതൃമാതാവ് ചോദിച്ചിരുന്നു. എന്നാൽ പോയിട്ട് വന്നതിന് ശേഷം കൂടുതൽ സംസാരിക്കാമെന്നായിരുന്നു സോനം മറുപടി നൽകിയത്. മാതാവിന്റെ മൊഴി എടുത്തപ്പോഴായിരുന്നു ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

പിടിയിലായ കൊലയാളികൾ വാടകയ്ക്ക് എത്തവരെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പിടിയിലായവർ സോനയുടെ ആൺ സുഹൃത്ത് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതക ദിവസം കൊലയാളികളിൽ രണ്ട് പേർ സോനത്തിന് ഒപ്പം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഇതിൽ ഒരാളാണ് കൃത്യം നടത്തിയത്. മറ്റൊരാൾ ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ്. കൊലയാളികൾ കൈയിൽ കരുതിയ ആയുധം ഉപയോ​ഗിച്ച് രാജാ രഘുവൻഷിയെ ആക്രമിക്കുകയായിരുന്നു. അയാളെ കൊല്ലുമെന്ന് സോനം തന്നെ ആക്രോശിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൊലപാതകം നടത്തി മലയിടുക്കിലേക്ക് തള്ളിയിട്ടത്. പിന്നാലെ ഇവർ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. കേസിലെ പ്രതികളെയെല്ലാം മേഘാലയിലേക്ക് പോലീസ് കൊണ്ടുപോയി.

വിവാഹ ശേഷം മേയ് 20ന് ഹണിമൂണിനായി പോയി. 24 മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് ഇരുവരെയും കാണാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. പിന്നീട് 10 ദിവസത്തിന് ശേഷം ജൂൺ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ‌ ഭാര്യ സോനത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം സോനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസമാണ് ഗാസിപുർ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ സോനം കീഴടങ്ങിയത്. പിന്നാലെയാണ് കൊലപാതക വിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...