കല്ലാറ്റിൽ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി: കല്ലാറ്റിൽ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തേക്കുതോട് ഏഴാംതല, നെടുമനാൽ, ദിലീപ് ( 52 ) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ബുധനാഴ്ച്ച രാത്രി ഏഴരയോടെയാണു സംഭവം. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറെസ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാൽ വനമേഖലയിൽ ആണ് സംഭവം. സുഹൃത്തുക്കളായ മറ്റു രണ്ടു പേരോടൊപ്പം ദിലീപ് കല്ലാറ്റിൽ മീൻപിടിക്കാൻ വലയിടാൻ പോയതായിരുന്നു. വലകെട്ടികൊണ്ടിരിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.

ദിലീപിന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രപഞ്ച സംഭവ സ്ഥലത്തു നിന്നും ഏഴാംതലയിൽ എത്തി വനം വകുപ്പിലെ വാച്ചാരായ ഓമനകുട്ടനെ വിവരം അറിയിക്കുകയായിരുന്നു. ജനവാസമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലെ വനത്തിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയിലും ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നു. ഇവരെ കാട്ടാന ഓടിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞു വനപാലകർ രാത്രി സ്ഥലത്തെത്തി. മൃതദേഹം രാത്രി വൈകിയും സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. തേക്കുതോട് ഏഴാംതല ഭാഗത്ത് പകൽ പോലും കാട്ടാനയുടെ ശല്യം ഉള്ളതായി നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...