മലബാറിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ സജ്ജമാക്കും ; മന്ത്രി പി.സി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മലബാറിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ സജ്ജമാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മുൻ സർക്കാരാണ് ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത്. പ്രിയദർശനി പദ്ധതിക്കെതിരെ ഇടതുപക്ഷം പരിഹാസം തുടരട്ടെയെന്നും ഈ പരിഹാസമാണ് എൽഡിഎഫിനെ 35 സീറ്റിലേക്ക് എത്തിച്ചതെന്നും വിഷ്ണുനാഥ് ഡൽഹിയിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കിയത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് നടപടി. ഒരു മാസത്തിനകം പദ്ധതിയുടെ മാറ്റം സംസ്ഥാനത്ത് കാണാം. പദ്ധതി സ്ത്രീ ശാക്തീകരണത്തിന് ഉതകുന്നതാണെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മിന് ഇതുവരെ പ്രതിപക്ഷ ഉപ നേതാവിനെ തീരുമാനിക്കാനായിട്ടില്ല. കോൺഗ്രസിന്‍റെ തീരുമാനങ്ങൾ വേഗത്തിലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം സ്ത്രീ സൗജന്യ യാത്രക്കായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് മുന്‍കൂര്‍ പണം നല്‍കില്ല. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ മാസാവസാനം മാത്രമേ തുക അനുവദിക്കൂ. മുന്‍കൂറായി പണം ലഭിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡീസല്‍ വാങ്ങുന്നതും പ്രതിസന്ധിയിലാവുമെന്ന് ആശങ്ക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...