രാജ്യത്ത് 10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്കു വീതം കോവിഡ് ബാധിച്ചു : ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് 10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്കു വീതം കോവിഡ് ബാധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) റിപ്പോര്‍ട്ട്. ഐസിഎംആര്‍ ഓഗസ്റ്റില്‍ നടത്തിയ രണ്ടാമത്തെ ദേശീയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

കൊറോണ വൈറസ് അണുബാധയ്‌ക്കെതിരായ ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുന്നതില്‍ ഇന്ത്യക്കാര്‍ ഇപ്പോഴും അകലെയാണെന്നു കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി സിറോ സര്‍വേ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

നഗര ചേരികളിലും, നഗര ഇതര ചേരി പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളേക്കാള്‍ കൂടുതല്‍ സാര്‍സ് കോവ്2 അണുബാധയുണ്ടെന്ന് കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ഉത്സവ സീസണിനും ശൈത്യകാലത്തിനും ആവശ്യമായ നിയന്ത്രണങ്ങളും തയ്യാറെടുപ്പും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി.

നഗര ചേരികളില്‍ 15.6 ശതമാനം വൈറസ് സാന്നിധ്യം കണ്ടപ്പോള്‍ ചേരിയല്ലാത്ത പ്രദേശങ്ങളില്‍ ഇത് 8.2 ശതമാനമായിരുന്നു. രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 7.1 ശതമാനം പേര്‍ക്കു കോവിഡ് വന്നതിന്റെ തെളിവും സീറോ സര്‍വേയില്‍ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...