ഇന്ന് മുതൽ ഡിസംബർ 16 വരെ നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യയിൽ ഇനി വിവാഹക്കാലമാണ്. ഇന്ന് മുതൽ ഡിസംബർ 16 വരെ നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങളാണ്. ഏകദേശം ആറ് ലക്ഷം കോടി രൂപ വിപണിയിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ – ഡിസംബർ മാസങ്ങളിൽ 11 ദിനങ്ങളാണ് ശുഭദിനങ്ങളായി കണക്കാക്കിയിരുന്നതെങ്കിൽ ഈ വർഷം 18 ദിനങ്ങളുണ്ട്. ഇത് വിപണിയിലേക്ക് കൂടുതൽ പണം ഒഴുക്കും. നവംബർ 12, 13, 17, 18, 22, 23, 25, 26, 28, 29, ഡിസംബർ 4, 5, 9, 10, 11 എന്നീ ദിവസങ്ങളിലാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്. അതിനു ശേഷം 2025 ജനുവരി പകുതിയിൽ വിവാഹ സീസണ്‍ പുനരാരംഭിച്ച് മാർച്ച് വരെ നീണ്ടുനിൽക്കും.

ടെക്സ്റ്റൈൽസുകൾ, ജ്വല്ലറികൾ, വീട്ടുപകരണങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ഇവന്‍റ് മാനേജ്മെന്‍റ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ നിരവധി മേഖലകൾക്ക് വിവാഹ സീസണ്‍ പുത്തനുണർവ് നൽകുമെന്ന് സിഎഐടിയു സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. മൂന്ന് ലക്ഷം രൂപ മുതൽ ഒരു കോടിയോ അതിൽ കൂടുതലോ ഒരു വിവാഹത്തിനായി ചെലവഴിക്കുന്നവരുണ്ട്.
മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്നത് ഏകദേശം 10 ലക്ഷത്തിലേറെ വിവാഹങ്ങളാണെങ്കിൽ 50 ലക്ഷം രൂപ ചെലവിട്ട് നടക്കാനിരിക്കുന്നത് 50,000 ലേറെ കല്യാണങ്ങളാണ്. ഒരു കോടിയോ അതിൽ കൂടുതലോ ചെലവഴിച്ച് നടത്താനിരിക്കുന്നതും 50,000ലേറെ വിവാഹങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...