മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് തട്ടിപ്പ് ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെ​ള്ള​റ​ട കേ​ന്ദ്രീ​ക​രി​ച്ച് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം തട്ടുന്ന രണ്ടു പേരെ വെള്ളറട പോലീസ് പിടികൂടി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം കു​റു​മ്പ​ല്ലൂരിൽ സന്തോഷ് എ​ന്ന സ​ജ​യ​കു​മാ​ര്‍(28), കു​ന്ന​ത്തു​കാ​ല്‍ പ​ന​യ​റ​ക്കോ​ണം ആ​ന്‍സി നി​വാ​സി​ല്‍ പ്ര​താ​പ​ന്‍ (42) എ​ന്നി​വ​രാ​ണ് പിടിയിലായത്. വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാൻസിൽ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകൾ പണയം വച്ചാണ് പണം തട്ടിയത്.

ഈ വളകൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയവയായിരുന്നു എന്ന് വെള്ളറട പോലീസ് പറഞ്ഞു. ഇത്തരത്തിൽ പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഇവർക്ക് ഒരുവള പണയം വയ്ക്കുമ്പോൾ 10000 രൂപ നൽകും. ബാക്കി രൂപ ആഭരണങ്ങൾ നൽകുന്നവർ കൈക്കലാക്കും. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ച് ഇവർ പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റു സ്ഥലങ്ങളിൽ പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം എടുക്കാൻ കൊട്ടാരക്കരയിലേക്ക് പോകുന്നവഴിയാണ് പ്രതികളെ വെള്ളറട പോലീസ് പിടികൂടിയത്. ഇവർക്ക് മുക്കുപണ്ടം നൽകുന്ന സംഘത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളറട സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ജി​ന്‍, പ്ര​ദീ​പ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റി​മാ​ന്‍ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...