സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടി ; ര​ണ്ടു​പേ​ർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മ​ണ്ണാ​ര്‍ക്കാ​ട്: സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ട്ടോ​പ്പാ​ടം പൊ​തു​വ​പ്പാ​ടം ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ റ​ഹ്മ​ത്ത് മോ​ന്‍ (30), മേ​ക്ക​ള​പ്പാ​റ പാ​ല​ക്ക​ല്‍ വീ​ട് ഷ​ഫീ​ക്ക് (30) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. 2022 ആ​ഗ​സ്റ്റ് 24-നാ​ണ് സം​ഭ​വം. മ​ണ്ണാ​ര്‍ക്കാ​ട് റൂ​റ​ല്‍ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ കോ​ട​തി​പ്പ​ടി ശാ​ഖ​യി​ലാ​ണ് പ്ര​തി​ക​ള്‍ സ്വ​ർ​ണാ​ഭ​ര​ണ​മെ​ന്ന വ്യാ​ജേ​നെ മു​ക്കു​പ​ണ്ട​ങ്ങ​ള്‍ പ​ണ​യം​വെ​ച്ച​ത്. ര​ണ്ട് വ​ള​ക​ള്‍ പ​ണ​യം​വെ​ച്ച് 1,0,50,00 രൂ​പ വാ​ങ്ങി​യി​രു​ന്നു.

മ​റ്റൊ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സ​മാ​ന ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​നേ​ജ​ര്‍ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ പ​ണ​യം​വെ​ച്ച​ത് മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണെ​ന്ന് ബോ​ധ്യ​മാ​യി. തു​ട​ര്‍ന്ന് ബാ​ങ്ക് മാ​നേ​ജ​ര്‍ പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം മ​ണ്ണാ​ര്‍ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ല​ന​ല്ലൂ​ര്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലും മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ന്നി​രു​ന്നു. മ​ണ്ണാ​ര്‍ക്കാ​ട് പോ​ലീ​സ് സി.​ഐ ബോ​ബി​ന്‍ മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പി.ആര്‍.ഡി.യില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക്...

12 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : കവിയൂർ സ്വദേശിക്ക് മുപ്പത്തിയൊന്നര വര്‍ഷം കഠിനതടവും...

0
പത്തനംതിട്ട : 12 കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ...

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം : കിസാൻ...

0
റാന്നി : വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ...

രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം

0
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷനുമായി കേരളം....