മോസ്‌കോ-ഗോവ വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗറില്‍ അടിയന്തരമായി ഇറക്കിയ മോസ്‌കോ-ഗോവ അന്താരാഷ്ട്ര വിമാനം സുരക്ഷിതമെന്ന് അധികൃതര്‍. ഇന്നലെ രാത്രി മുതല്‍ നീണ്ട പരിശോധനയില്‍ വിമാനത്തില്‍ നിന്ന് സംശയാസ്പദമായ ഒന്നും എന്‍എസ്ജിക്ക് കണ്ടെത്താനായില്ല. എല്ലാ യാത്രക്കാരുടെയും ബാഗുകള്‍ എന്‍എസ്ജി പരിശോധിച്ചതായി ജാംനഗര്‍ എസ്പി വ്യക്തമാക്കി. രാവിലെ പത്ത് മണിയോടെ വിമാനം വീണ്ടും പറന്നുയരുമെന്നാണ് വിമാനത്താവള അധികൃതരുടെ അറിയിപ്പ്.

240-ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാത്രി 9.49 ഓടെ വിമാനം ജാംനഗറില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും ഇറക്കി വിമാനം പരിശോധിച്ചിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇത് വ്യാജമാകാമെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വാസ്‌കോ സലിം ഷെയ്ഖ് പറഞ്ഞു.

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്കുള്ള അസൂര്‍ എയര്‍ വിമാനത്തില്‍ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യന്‍ അധികൃതര്‍ എംബസിയെ അറിയിച്ചതായി റഷ്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. ‘വിമാനം ജാംനഗര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബേസില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. അധികൃതര്‍ വിമാനത്തിന്‍റെ പരിശോധന നടത്തുകയാണ് എന്നായിരുന്നു എംബസിയുടെ അറിയിപ്പ്. നേരത്തെ ഒരു രാജ്യാന്തര വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഇമെയില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി. ഇതുകൂടാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും കലക്ടറും പോലീസ് സൂപ്രണ്ടും വിമാനത്താവളത്തിലെത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...