അവിവാഹിത, സമൂഹത്തെ ഭയന്നു ; നവജാത ശിശുവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് അമ്മ എറിഞ്ഞുകൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ന്യൂ അശോക് നഗറില്‍ അമ്മ നവജാത ശിശുവിനെ എറിഞ്ഞുകൊന്നു. 20 കാരിയായ യുവതിയാണ് ജയ് ആംബെ അപ്പാര്‍ട്ട്മെന്‍റിന്‍റെ മുകളില്‍ നിന്ന് ആണ്‍കുഞ്ഞിനെ എറിഞ്ഞത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ അവിവാഹിതയാണെന്നും സമൂഹം കളിയാക്കുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. നോയിഡയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി.

ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ തന്നെ നോയിഡയിലെ മെട്രോ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ നിരവധി വീടുകളില്‍ പരിശോധന നടത്തി. ഇതിനിടെ താമസക്കാരെ ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. താന്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയെന്നും എന്നാല്‍ ശുചിമുറിയുടെ ജനാലയില്‍ നിന്ന് എറിഞ്ഞ് കൊന്നതായും യുവതി പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...