കൊതുക് കടിക്കുന്നതിന് പിന്നില്‍ നിറങ്ങള്‍ക്കും സ്ഥാനമുണ്ട്

For full experience, Download our mobile application:
Get it on Google Play

ഒരു സംഘം ആളുകള്‍ കൂടിയിരിക്കുന്ന സ്ഥലമാണെങ്കിലും അവിടെ ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞെടുത്ത് കടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന് പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ഉച്ഛ്വാസവായുവില്‍ നിന്നുള്ള ഗന്ധം,  വിയര്‍പ്പിന്റെ ഗന്ധം, ചര്‍മ്മത്തിന്റെ താപനില എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതില്‍ പ്രധാനം. ഇക്കൂട്ടത്തിലേക്ക് മറ്റൊരു ഘടകം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് പുതിയൊരു പഠനം. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

കൊതുക്, ചോരയ്ക്ക് വേണ്ടി മനുഷ്യരെ തെരഞ്ഞെടുക്കുന്നതില്‍ നിറങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. അതായത് മനുഷ്യരുടെ ചര്‍മ്മത്തിന്റെ നിറം ഇവരുടെ കണ്ണില്‍ ചുവപ്പ്, ഓറഞ്ച് പോലുള്ള കടുത്ത നിറങ്ങളായിട്ടാണ്  മനസിലാവുക. ഒരു സിഗ്നല്‍ പോലെ. ഒപ്പം തന്നെ നമ്മള്‍ ഉച്ഛ്വാസവായുവിലൂടെ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് കൊതുകുകളെ നമ്മെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു.

ചുവപ്പ്, ഓറഞ്ച്, കറുപ്പ്, സയന്‍ നിറങ്ങളെല്ലാം കൊതുകിനെ എളുപ്പത്തില്‍ ആകര്‍ഷിക്കുമത്രേ. പച്ച, പര്‍പ്പിള്‍, നീല, വെള്ള നിറങ്ങള്‍ കൊതുകുകളെ അത്ര പെട്ടെന്ന് ആകര്‍ഷിക്കില്ലെന്നും പഠനം പറയുന്നു. ഇതിനാല്‍ ചര്‍മ്മം മൂടുന്ന തരത്തില്‍ ഈ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരു പരിധി വരെ കൊതുകിന്റെ ആക്രമണത്തില്‍ നിന്ന് നമ്മെ രക്ഷിച്ചേക്കാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. അതുപോലെ മൊസ്‌കിറ്റോ റിപലന്റ്‌സിലൂടെ ഗന്ധം മാറ്റിയെടുത്ത് കൊതുകുകളെ വികര്‍ഷിക്കാനും സാധിക്കും. ‘നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...