ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പേർ സഞ്ചരിച്ചത് തിരുവനന്തപുരം വിമാനത്താവളം വഴി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ഷാർജയിലേക്കും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ തിരുവനന്തപുരം റൂട്ടിൽ യാത്ര ചെയ്തത് 1.16 ലക്ഷം ആളുകളെന്നാണ് പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമത് എത്തിയത്. മൂന്ന് മാസത്തിനിടെ യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ.

കുറഞ്ഞ നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം ഷാർജ റൂട്ട് യാത്രക്കാരുടെ പ്രിയപ്പെട്ടതായത്. ഒരു മാസം ശരാശരി 39000 പേരാണ് നിലവിൽ തിരുവനന്തപുരം – ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനമാണ് വർധന. എയർ അറേബ്യ പ്രതിദിനം 2 സർവീസുകളും എയർ ഇന്ത്യ എക്‌സ്പ്രസ്സും ഇൻഡിഗോയും ഓരോ സർവീസുകൾ വീതവും ഈ റൂട്ടിൽ നടത്തുന്നുണ്ട്. 88689 യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളവും, 77859 യാത്രക്കാരുമായി ഡൽഹി വിമാനത്താവളവുമാണ് രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...