തണുപ്പ് അകറ്റാന്‍ അടുപ്പ് കത്തിച്ചു വെച്ചു വിഷപ്പുക ശ്വസിച്ച് അമ്മയും നാല് കുട്ടികളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തണുപ്പ് അകറ്റാന്‍ അടുപ്പ് കത്തിച്ചു വെച്ചു. തുടര്‍ന്ന് അടുപ്പില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയും നാല് കുട്ടികളും മരിക്കുകയായിരുന്നു. ഷഹ്ദാരയിലെ സീമാപുരി മേഖലയിലാണ് സംഭവം നടന്നത്. മോഹിത് കാലി എന്ന നിര്‍മ്മാണ തൊഴിലാളിയുടെ ഭാര്യ രാധയും രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഓള്‍ഡ് സീമാപുരിയിലെ ഫ്ളാറ്റില്‍ അഞ്ച് പേര്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന സന്ദേശം ഉച്ചയോടെ പോലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് യുവതിയെയും കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുങ്ങിയ ചെറിയ മുറിയിലായിരുന്നു ഇവര്‍ താമസിച്ചത്. മുറിയ്ക്കുള്ളില്‍ വായു സഞ്ചാരമില്ലാത്തതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാനാണ് അടുപ്പ് കത്തിച്ചത്. മുറിയില്‍ തങ്ങി നിന്ന പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും കാരണം മുടങ്ങിയ ജയ്പൂരിലെ നീറ്റ്-പി.ജി പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

0
ജയ്പൂർ : ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ...

വി.സി നിയമന തർക്കം : സിസയും, സജിയും തുടരും ; ഗവർണറും സർക്കാരും ധാരണയിലെത്തി

0
ന്യൂഡൽഹി : വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ...

ജർമനിയിൽ എയർ ഫ്രാൻസ് വിമാനം അടിയന്തരമായി നിലത്തിറക്കി ; പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത്...

0
ഹാംബുർഗ് : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് യാത്രാവിമാനം ജർമനിയിലെ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

0
കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 1080 രൂപ കുറഞ്ഞ് 1,14,960...