രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും ആക്രമിച്ചു ; സ്ഥിരം കുറ്റവാളികളായ രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അമ്മയേയും മകളേയും ആക്രമിച്ചസ്ഥിരം കുറ്റവാളികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ് അനീഷിന്റെ സുഹൃത്ത് വിഷ്ണു എന്നിവരാണ് ചിതറ പോലീസിന്റെ പിടിയിലായത്. വിഷ്ണു ചിതറ കടക്കൽ സ്റ്റേഷനുകളിലായി ആറ്ക്രിമിനൽകേസുകളിലും അനീഷ്‌ രണ്ടു കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദ്ദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്.  മദ്യലഹരിയിലെത്തിയായിരുന്നു പ്രതികളുടെ പരാക്രമം. അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിച്ച് വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും മൊഴിയിൽ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി  എത്തിയതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. നാട്ടുകാർ ചിതറ പോലീസിൽ വിവരമറിയിച്ചതോടെ ചിതറ പോലീസെത്തി അന്വേഷണം നടത്തി.

തുടർന്ന് അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവസ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടി. പരിക്കേറ്റ അമ്മയും മകളും കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ചിതറ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു.അറസ്റ്റ്‌ രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...