മകളെ കൊന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു ; അമ്മയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ശ്രീഗംഗാനഗര്‍ : മൂന്ന് വയസുകാരിയായ മകളെ കൊന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മകള്‍ മൂന്ന് വയസുകാരി കിരണിനെയാണ് സുനിത കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞാണ് ഉപേക്ഷിച്ചത്. മൃതദേഹം കനാലില്‍ തള്ളാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നതെങ്കിലും റെയില്‍വേ ട്രാക്കിന് സമീപം വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിന്‍റെ  മൃതദേഹം കണ്ടെടുത്തത്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് സംഭവം.

സുനിതയും കാമുകനായ മാള്‍ട്ട എന്ന സണ്ണിയും ചേര്‍ന്നാണ് അരുംകൊല നടത്തിയത്. തിങ്കളാഴ്ച രാത്രിയോടെ മകള്‍ കിരണിനെ അമ്മ സുനിതയാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സണ്ണിയുടെ സഹായത്തോടെ മൃതദേഹം ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പിറ്റേന്ന് രാവിലെ 6.10 ന് ഇരുവരും ട്രെയിനില്‍ കയറി. ട്രെയിന്‍ ഫതുഹി റെയില്‍വേ സ്റ്റേഷന് മുമ്പുള്ള കനാലിന് കുറുകെയുള്ള പാലത്തിലെത്തിയപ്പോള്‍ മൃതദേഹം വലിച്ചെറിഞ്ഞു. എന്നാല്‍ കനാലില്‍ വീഴാതെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം വീഴുകയായിരുന്നു.

ട്രാക്കില്‍ നിന്ന് വീണ്ടെടുത്ത പെണ്‍കുട്ടിയുടെ മൃതദേഹത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് സുനിതയിലേക്ക് അന്വേഷണം എത്തിയത്.  ഇതിന് പിന്നാലെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സുനിതയ്ക്ക് കിരണ്‍ ഉള്‍പ്പെടെ അഞ്ച് കുട്ടികളുണ്ട്. ഇവര്‍ രണ്ട് പെണ്‍മക്കള്‍ക്കും സണ്ണിക്കും ഒപ്പം ശാസ്ത്രി നഗറിലായിരുന്നു താമസം. മറ്റ് മൂന്ന് കുട്ടികള്‍ പിതാവിനൊപ്പമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...