യുവാവിന്റെ ആത്മഹത്യയിൽ അമ്മ അറസ്റ്റിൽ ; കൊലപാതകമെന്നു തെളിഞ്ഞത് ഒരു വർഷത്തിനു ശേഷം

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : ലഹരിക്കടിമയായ യുവാവ് ഒരു വർഷം മുമ്പ് ആത്മഹത്യചെയ്തെന്നു കരുതിയ സംഭവം കുടുംബവഴക്കിനെ തുടർന്നുണ്ടായ കൊലപാതകമെന്നു തെളിഞ്ഞു. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി പ്ലാങ്കാല വീട്ടിൽ സിദ്ദിഖ് (20) ആണ് കൊല്ലപ്പെട്ടതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മ നാദിറയെ (43) വിഴിഞ്ഞം പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെ അറസ്റ്റുചെയ്തു. 2020 സെപ്റ്റംബർ 14 നായിരുന്നു സിദ്ദിഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ലഹരിക്കടിമയായ ഇയാൾ അമ്മയെയും ഇളയ സഹോദരിയെയും മിക്കപ്പോഴും ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു.

ഇതുസംബന്ധിച്ച് അമ്മ നാദിറ പോലീസിൽ പരാതിയും നൽകിയിരുന്നു. സംഭവദിവസം സിദ്ദിഖ്, സഹോദരിയെ ശാരീരികമായി ഉപദ്രവിച്ചത് നാദിറയെത്തി തടഞ്ഞു. ഉപദ്രവം തുടർന്നപ്പോൾ നാദിറ സിദ്ദിഖിന്റെ കഴുത്തിനു പിടിച്ച് ചുമരിനോടു ചേർത്തുവെച്ചു. പിടിവലിക്കിടയിൽ സിദ്ദിഖിന്റെ കഴുത്തിനു സാരമായ പരിക്കേറ്റ് കുഴഞ്ഞുവീണു. തുടർന്ന് മുറിക്കകത്തുണ്ടായിരുന്ന ഷോളെടുത്ത് സിദ്ദിഖിനെ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസിനു മൊഴിനൽകി.

തൂങ്ങിമരിച്ചുവെന്നായിരുന്നു പോലീസിനു ലഭിച്ച ആദ്യം വിവരം. മൃതദേഹം ശരീരശുദ്ധിവരുത്തി തിടുക്കത്തിൽ സംസ്കരിക്കാനായിരുന്നു സിദ്ദിഖിന്റെ ബന്ധുക്കൾ ശ്രമിച്ചത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുേമാർട്ടം നടത്തിയിരുന്നു. ശരീരത്തിൽ 28 മുറിവുകളുണ്ടായിരുന്നതായി പോസ്റ്റുേമാർട്ടം ചെയ്ത ഡോക്ടർ അറിയിച്ചിരുന്നു. കഴുത്തിൽ മാത്രം നഖമേറ്റുണ്ടായ 21 മുറിവുകളും കഴുത്തിലെ ഇരുവശത്തുമുള്ള എല്ലുകൾക്ക് പൊട്ടലുമുള്ളതായി പോസ്റ്റുേമാർട്ടത്തിൽ തെളിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം ഇൻസ്പെക്ടർ പ്രജീഷ് ശശി പറഞ്ഞു. ഇതേത്തുടർന്ന് മാസങ്ങളോളം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് തൂങ്ങിമരണം കൊലപാതകമെന്നു തെളിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...