മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം നടന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം നടന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. ഖുറാൻ, ബൈബിൾ, സ്വർണപ്പിടിയുള്ള കത്തി തുടങ്ങിയവ കടത്താനാണ് ശ്രമിച്ചത്. മോൻസന്റെ ജീവനക്കാരായിരുന്ന ജിഷ്ണുവും ജോഷിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് തൊട്ടു പിന്നാലെയാണ് മോൻസന്റെ ജീവനക്കാർ തമ്മിൽ ഈ സംഭാഷണം നടക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാനായി ചില സാധനങ്ങൾ മോൻസന്റെ മ്യൂസിയത്തിൽ നിന്ന് കടത്തണമെന്നാണ് ജിഷ്ണു ജോഷിയോട് ആവശ്യപ്പെടുന്നത്. വീടിന് മുന്നിൽ ക്രൈം ബ്രാഞ്ച് സംഘമുണ്ടെന്നും ആ സാഹചര്യത്തിൽ വീടിന് പിന്നിലൂടെ ഖുറാൻ, ബൈബിൾ സ്വർണപ്പിടിയുള്ള കത്തി എന്നിവ പുറത്ത് കടത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇവ പുറത്തെത്തിച്ചാൽ മാത്രമേ ഈ കേസിലെ സെറ്റിൽമെന്റ് നടക്കുവെന്നാണ് ജിഷ്ണു ജോഷിയോട് പറയുന്നത്. അതോടൊപ്പം അറസ്റ്റ് നടക്കുന്ന സമയത്ത് ഐ.ജി ലക്ഷ്മണയും തൃശൂരിലെ വ്യവസായി ജോർജും അവിടെയുണ്ടായിരുന്നുവെന്നും ഈ സംഭാഷണത്തിൽ പറയുന്നു. പരാതിക്കാർക്ക് പണം നൽകിയാൽ മാത്രമേ കേസ് ഒത്തുതീർപ്പാവുകയുള്ളുവെന്നും അതിനുവേണ്ടി ഈ സാധനങ്ങൾ പുറത്ത് കടത്തണമെന്നും ജിഷ്ണു പറയുന്നു. എങ്ങനെ കടത്തണമെന്ന കാര്യത്തിൽ ഇരുവരും തർക്കിക്കുന്നുമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് നിർണായകമാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവ.

ഇനിയും തെളിവുകൾ പുറത്തുവരാനുണ്ടെന്നാണ് സൂചനകൾ. ഈ ഫോൺ സംഭാഷണം ഉൾപ്പടെയുള്ള തെളിവുകളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഈ കേസിലെ പരാതിക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകിയിരുന്നു. വീഡിയോ ക്ലിപ്പുകൾ ഉൾപ്പടെയുള്ള തെളിവുകൾ ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...