മദർ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മദർ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാർ‍പാടം ബസലിക്കയിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പയുടെ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദർ ഏലീശ്വ രാജ്യത്തെ ആദ്യ തദ്ദേശിയ കർമലീത്താ സന്യാസിനി സഭയുടെ സ്ഥാപകയുമാണ്. കേരള കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷമാണ്. ധന്യ മദർ ഏലീശ്വാ ഇനിമുതൽ വാഴ്തപ്പെട്ട മദർ ഏലീശ്വയായി അറിയപ്പെടും. കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്കുളള യാത്രയിൽ ഒരു പടികൂടി കടന്നിരിക്കുന്നു മദർ ഏലീശ്വ.

വല്ലാർപാടം ബസലിക്കയിൽ വരാപ്പുഴ അതിരൂപതാ മെത്രാൻ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറന്പിലാണ് ചടങ്ങിൽ ധന്യ മദർ ഏലീശ്വയെ വാഴ്ത്തവളായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനോട് ആവശ്യപ്പെടുന്ന ചടങ്ങ് പൂർത്തിയാക്കിയത്. മാർപാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപതാ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി ഡോക്ടർ ലയോ പോൾ ദോ ജെറില്ലി വത്തിക്കാന്‍റെ സന്ദേശം വായിച്ചു. തുടർന്നായിരുന്നു പ്രഖ്യാപനം. മദറിന്‍റെ തിരുശേഷിപ്പ് വല്ലാർപാടം പളളിയിലെ അൾത്താരയിൽ പ്രതിഷ്ഠിച്ചു.

കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന മദർ ഏലീശ്വ 1831 ൽ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കർമലീത്ത സന്യാസിനി സഭയായ തേഡ് ഓർഡർ ഓഫ് ഡിസ്കാൽസെഡ് കാർമലൈറ്റ്സിന് 1866 ൽ രൂപം നൽകി. 1913 ൽ ആയിരുന്നു മരണം. 2008ലാണ് മദ‍ർ ഏലീശ്വയെ കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023ൽ ധന്യയായി പ്രഖ്യാപിച്ചു. കൃത്യം രണ്ട് വർഷം തികയുന്ന ദിവസമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...