നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കർണാടകയിലെ വജരഹള്ളിയിലാണ് സംഭവം. ഉമാദേവി (40)യാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ ഉമാദേവിയുടെ ഭർത്താവ് രാമലിംഗപ്പ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2002-ലാണ് രാമലിംഗപ്പയും ഉമാദേവിയും വിവാഹിതരായത്. ഏറെക്കാലം കുട്ടികളില്ലാതിരുന്നതിനെ തുടർന്ന് ദമ്പതികൾ ഐവിഎഫ് ചികിത്സ തേടുകയായിരുന്നു. ചികിത്സയിലൂടെ ഗർഭിണിയായ ഉമാദേവി ഈ വർഷം മേയ് അഞ്ചിന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

ആദ്യ ഒന്നര മാസത്തോളം കുഞ്ഞുങ്ങളെ ഉമാദേവി ഏറെ താൽപര്യത്തോടെ പരിചരിച്ചിരുന്നതായി ഭർത്താവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് ഇവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായെന്നും മാനസിക സമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പ്രസവാനന്തര വിഷാദം ഇവർ നേരിട്ടിരുന്നതായാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...

കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

0
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന...

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...