ഉത്തർപ്രദേശിൽ മൂന്നുകുട്ടികളുടെ അമ്മ 12-ാം ക്ലാസുകാരനെ വിവാഹം കഴിച്ചു ; യുവതിയുടെ മൂന്നാംവിവാഹം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: മൂന്നുപെൺകുട്ടികളുടെ അമ്മയായ യുവതി 12-ാംക്ലാസ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ അംറോഹ സ്വദേശിനിയായ ശബ്‌നമാണ് പ്രണയത്തിലായിരുന്ന 12-ാം ക്ലാസ് വിദ്യാർത്ഥിയെ വിവാഹം ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 26-കാരിയായ യുവതിയുടെ മൂന്നാം വിവാഹമാണിതെന്നും മതം മാറിയ ശബ്‌നം നിലവിൽ ശിവാനി എന്ന പേര് സ്വീകരിച്ചതായും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. അതേസമയം യുവതി വിവാഹം ചെയ്ത 12-ാം ക്ലാസ് വിദ്യാർത്ഥിയുടെ പ്രായം വ്യക്തമല്ല. വരന് 17 വയസ്സാണ് പ്രായമെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്. രണ്ടാംവിവാഹത്തിലെ ഭർത്താവിൽ നിന്ന് വിവാഹമോചിതയായശേഷമാണ് യുവതി കാമുകനായ 12-ാംക്ലാസ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ട്.

മക്കളെ ഭർത്താവിനെ ഏൽപ്പിച്ചാണ് യുവതി കാമുകനൊപ്പം ജീവിക്കാനായി ഇറങ്ങിയത്. തുടർന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽവെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അലിഗഢ് സ്വദേശിയുമായിട്ടായിരുന്നു യുവതിയുടെ ആദ്യവിവാഹം. എന്നാൽ, എത്രവയസ്സിലാണ് യുവതി ആദ്യം വിവാഹിതയായതെന്ന് വ്യക്തമല്ല. ഇരുവരും പിന്നീട് വിവാഹമോചിതരായി. തുടർന്ന് എട്ടുവർഷം മുൻപായിരുന്നു രണ്ടാമത്തെ വിവാഹം. ഈ ബന്ധത്തിൽ മൂന്ന് പെൺമക്കളുണ്ട്. ഒരുവർഷം മുൻപ് ഭർത്താവിന് റോഡപകടത്തിൽ പരിക്കേറ്റ് ശാരീരികവൈകല്യമുണ്ടായി. ഇതിനുശേഷമാണ് ഗ്രാമത്തിലെ കൗമാരക്കാരനുമായി യുവതി അടുപ്പത്തിലായത്. വിദ്യാർത്ഥി ഇതരവിഭാഗത്തിൽപ്പെട്ടയാളായതിനാലാണ് വിവാഹം കഴിക്കാനായി യുവതി മതംമാറിയത്. ഇരുവരും തമ്മിലുള്ള അടുപ്പവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും പുറത്തറിഞ്ഞതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു.

രണ്ടുകുടുംബങ്ങളെയും വിളിച്ചുകൂട്ടി വിഷയം ചർച്ചചെയ്ത നാട്ടുപഞ്ചായത്ത്, യുവതി പ്രായപൂർത്തിയായതിനാൽ അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെയെന്ന് തീരുമാനമെടുത്തു. തുടർന്നാണ് രണ്ടുപേരും വിവാഹിതരായത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും ഇതിൽ സംതൃപ്തയാണെന്നും ശിവാനി പ്രതികരിച്ചു. തങ്ങൾ ഏറെ സന്തോഷത്തിലാണെന്ന് വരനും പറഞ്ഞു. മകന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി 12-ാംക്ലാസ് വിദ്യാർത്ഥിയുടെ പിതാവും മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....