മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവർത്തിച്ച് കേന്ദ്രം ഹൈക്കോടതിയിൽ. റിസർവ് ബാങ്കിന്‍റെ മാർഗനിർദേശങ്ങൾ പ്രകാരം വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചന അധികാരമെന്ന് കേന്ദ്രം വാദിച്ചു. കേരള ബാങ്ക് മുഴുവൻ വായ്പയും എഴുതിത്തള്ളി എന്ന് ഹൈക്കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു. വിഷയത്തിൽ ഇടക്കാല ഉത്തരവിറക്കാം എന്നും കോടതി വ്യക്തമാക്കി. ഇതോടെ കോടതി നിർദേശിച്ചാൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് മയപ്പെടുത്തി. കേന്ദ്ര നിലപാട് വഞ്ചനയുടെ ഭാഗമാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ വായ്പ എഴുതിത്തള്ളാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ അതിന് തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത SLBC യോഗത്തിന്‍റെ ശുപാർശ പ്രകാരമാണ് വായ്പ എഴുതിത്തള്ളില്ല എന്ന നിലപാടെടുത്തതെന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം കോടതിയിൽ മറുപടി നൽകി. വായ്പ എഴുതിത്തള്ളണമെന്ന് തന്നെയാണ് തീരുമാനമെടുത്തതെന്ന് യോഗത്തിന്‍റെ മിനുട്ട്സ് ഉൾപ്പെടെ ഹാജരാക്കി സംസ്ഥാനം കോടതിയെ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശം തള്ളി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി...

ചൂടിന് പിന്നാലെ കനത്ത മഴയും ഇടിമിന്നലും ; ജാർഖണ്ഡിലും ബിഹാറിലുമായി 18 മരണം

0
ന്യൂഡൽഹി : ശക്തമായ മഴക്കും ഇടിമിന്നലിനും പിന്നാലെ ബിഹാറിലും ജാർഖണ്ഡിലുമായി 18...

ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തെ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്ന് മുൻ...

0
തിരുവനന്തപുരം: ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തെ ഇടതുപക്ഷം...

കോട്ടയം കടുത്തുരുത്തിയിൽ കണ്ടെയിനർ ലോറിക്ക് തീപിടിച്ചു

0
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ കണ്ടെയിനർ ലോറിക്ക് തീപ്പിടിച്ചു. ബൈപ്പാസ് റോഡിൽവെച്ചാണ് അപകടം....