പെൻഷൻ മുടങ്ങാതിരിക്കാൻ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്ത് സൂക്ഷിച്ചത് ആറു വർഷം ; മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വെനെറ്റോ: പെൻഷൻ മുടങ്ങാതിരിക്കാൻ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌ത് ആറു വർഷം സൂക്ഷിച്ച മകൻ അറസ്റ്റിൽ. ഇറ്റലിയിലാണ് സംഭവം. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെൽഗ മരിയ ഹെങ്‌ബാർത്ത് എന്ന സ്ത്രീ 86-ാം വയസിലാണ് മരിക്കുന്നത്. അമ്മ മ‌രിച്ചത് പുറത്തറിഞ്ഞാൻ ഇവരുടെ പെൻഷൻ പണം കിട്ടില്ലെന്ന് മനസിലായതോടെ മകൻ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌തു കട്ടിലിൽ കിടത്തി. ആറു വര്‍ഷത്തിനിടെ അമ്മയുടെ പെന്‍ഷന്‍ തുകയായ 1.59 കോടിയിലധികം രൂപ ഇയാള്‍ കൈപ്പറ്റി. അയൽവാസികളോട് അമ്മ ജർമ്മനിയിലെ ബന്ധു വീട്ടിൽ പോയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതേ വീട്ടിൽ തന്നെയായിരുന്നു ഇയാളുടെയും താമസം.

അതേസമയം ഈ ആറു വർഷത്തിനിടെ ഹെൽ​ഗയുടെ ഹെല്‍ത്ത് ഒരിക്കൽ പോലും കാര്‍ഡ് ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല. കോവിഡ് കാലത്ത് പോലും ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതര്‍ക്ക് സംശയം തോന്നി. ഇതേ തുടര്‍ന്ന് ഹെല്‍ഗയുടെ അപ്പാര്‍മെന്‍റില്‍ നടത്തിയ പരിശോധനയിൽ ഇവരുടെ മൃതദേഹം മമ്മിഫൈ ചെയ്‌തു കിടക്കയിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ഹെല്‍ഗ മരിച്ചിട്ട് ആറ് വർഷമായെന്ന് തിരിച്ചെറിഞ്ഞത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

ടോൾസ്റ്റോയിയെ സ്വാധീനിച്ച തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ പുടിന് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് തമിഴിലെ പ്രാചീന...