സ്‌കൂള്‍, കോളജ് വിനോദയാത്ര ; വാഹന വിവരം മോട്ടര്‍ വാഹന വകുപ്പിനെ അറിയിക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിനോദയാത്ര പോകുമ്പോള്‍ വാഹനത്തിന്റെ വിവരങ്ങള്‍ മോട്ടര്‍ വാഹന വകുപ്പില്‍ അറിയിക്കണമെന്നു നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാകും ഇനി വിനോദയാത്ര. എല്ലാ ഹയര്‍സെക്കന്‍ഡറി സ്ഥാപനങ്ങള്‍ക്കും കോളജുകള്‍ക്കും ഈ അറിയിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പു തലവന്മാര്‍ക്ക് ഗതാഗത കമ്മിഷണര്‍ നിര്‍ദ്ദേശം കൈമാറി.

വിനോദയാത്രയ്ക്കു മുന്നോടിയായി ആലപ്പുഴയില്‍ ബസിനു മുകളില്‍ പൂത്തിരി കത്തിച്ച്‌ തീ പടര്‍ന്ന സംഭവത്തെത്തുടര്‍ന്നാണ് മോട്ടര്‍ വാഹനവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. ഹയര്‍ സെക്കന്‍ഡറി, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം തുടങ്ങിയ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം കൈമാറിയത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രയ്ക്കു മുന്‍പ് ബസിനു രൂപ മാറ്റം വരുത്തുന്നതും ആഡംബര ലൈറ്റ്, അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം എന്നിവ ഘടിപ്പിക്കുന്നതും പതിവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...