കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ടു ; ഡ്രൈവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊട്ടാരക്കര – കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവറായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർടിഒ നടപടി ആരംഭിച്ചത്. ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡ്രൈവർക്ക് എൻഫോഴ്സ്മെന്റ് ആർടിഒ എ. കെ. ദിലു നിർദ്ദേശം നൽകി. ഈ മാസം 18-ന് രാവിലെ ആറ് മണിയോടെയായിരുന്നു വിവാദപരമായ സംഭവം നടന്നത്. കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഫോണിൽ റീൽസ് കണ്ട ദൃശ്യങ്ങൾ ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അശ്രദ്ധമായി വാഹനമോടിച്ച ദൃശ്യങ്ങൾ പരസ്യമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്.

യാത്രക്കാരൻ നൽകിയ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഡ്രൈവറോട് നേരിട്ട് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. ഇന്ന് നടക്കുന്ന ഹിയറിങ്ങിന് ശേഷം കുറ്റം തെളിയിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...