കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. അറസ്റ്റിന് പിന്നിൽ യുഡിഎഫ്-പോലീസ്-മാധ്യമ ഗൂഢാലോചനയാണെന്ന് ആരോപിച്ച് സിപിഎം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇതുവരെ യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ, ആദ്യമായാണ് പാർട്ടി തന്നെ നേരിട്ട് സമരം ഏറ്റെടുത്ത് തെരുവിലിറങ്ങുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹ്ബൂബ് ആണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. വടകര ഏരിയയിലെ പ്രധാന നേതാക്കളും നിരവധി പ്രവർത്തകരും മാർച്ചിൽ അണിനിരന്നു.

വിവാദ സ്‌ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്‌കർ ആണെന്ന് പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും നേതാക്കൾ ചോദിച്ചു. ഭരണമാറ്റത്തിന് പിന്നാലെ ഉന്നതരുടെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് പോലീസ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നും സിപിഎം ആരോപിക്കുന്നു. എസ്പി ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...