കൊറോണ വൈറസ് ബാധ ; നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ 12 പേര്‍ക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്ത്. ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ്, എന്‍ഫോഴ്സമെന്റ് നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മോട്ടോര്‍ വാഹനവകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയത്. യാത്രക്കാരും ബസ് ജീവനക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ഗതാഗത കമ്മീഷണര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍

1. ബുധനാഴ്ച മുതല്‍ 17 വരെ ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അത്യാവശ്യമാണെങ്കില്‍ ഉദ്യോഗസ്ഥരും പരീക്ഷക്ക് വരുന്നവരും കൃത്യമായി മുന്‍കരുതലുകള്‍ സ്വീകരിക്കണം
2. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ പട്രോളിംഗ് മാത്രമായി ചുരുക്കി.
3. വകുപ്പിന്റെ  കീഴിലുള്ള വാഹനങ്ങള്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഏത് സമയവും വിട്ടുനല്‍കണം.
4. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും വേണം.
5. ബസ് യാത്രക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണം.
6. സ്വകാര്യബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മുന്‍കരുതലുകളുടെ നോട്ടീസ് പതിപ്പിക്കണം.
7. ബസ് സ്റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട ബസ് സ്റ്റേഷന്‍ മാനേജ്മെന്‍റുകള്‍ ഒരുക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....