മൊട്ട ഗ്ലോബലിന്റെ ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര തിരുവനന്തപുരത്ത്‌ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തല മൊട്ടയടിച്ചവരുടെ ആഗോള സംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തിൽ മെയ് 4ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര സമാപിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് നടന്ന ചടങ്ങ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.എസ് ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു. സംഘടന അംഗം മ്യുസിയം എസ്. ഐ വിപിൻ ഗബ്രിയേൽ മുഖ്യ സന്ദേശം നല്കി. പൊതു പ്രവർത്തക വാഹിദ നിസാർ, കോ-ഓർഡിനേറ്റർ എ പി പ്രേംദത്ത്,

ട്രഷറർ നിയാസ് പാറക്കൽ, സെക്രട്ടറി അരുൺ ജി നായർ, ഡോ.ജോൺസൺ വി.ഇടിക്കുള, വിനോദ് കുമാർ കല്ലമ്പലം, വി. സി വിനോദ് കോട്ടയം, അജയ് റോബിൻ, മണിലാൽ ശബരിമല, അഡ്വ. മജീദ് മണിശേരി, സുരേഷ് എറണാകുളം, ബ്രീതേഷ്, കെ.എസ് സനൂപ്, അഷ്റഫ് കോഴിക്കോട്, സാജിദ് പേരാമ്പ്ര, വിപിൻ ദാസ് പാലക്കാട്‌, സുനീഷ് അടിമാലി എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം തൃശൂരിൽ ആദ്യമായി 25 മൊട്ടകൾ ഒന്നിച്ചപ്പോഴാണ് സംഘടന മാധ്യമ ശ്രദ്ധ നേടിയത്. മൊട്ട ഗ്ലോബലിന്റെ “സ്റ്റോപ്പ്‌ ബോഡി ഷെയിമിങ്ങ് ” “ഗ്ലോബൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ” ,”സ്‌മൈൽ പ്ലീസ്” എന്നീ ക്യാമ്പയിനുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മിനി സ്റ്റേഷനിലെ 12 ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ വിവിധ...

ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം : കണ്ണടച്ച് നഗരസഭ

0
പത്തനംതിട്ട : ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം. നഗരത്തിലെ സ്വകാര്യ...

കർക്കിടക വാവുബലി : കോന്നി ഗ്രാമ പഞ്ചായത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർക്കിടക വാവുബലി കേന്ദ്രങ്ങളായ മുരിങ്ങമംഗലം...

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...