വായ്ക്കുള്ളിലെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഉപകരണവുമായി ശ്രീചിത്ര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വായ്ക്കുള്ളിലെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഉപകരണവുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി. ഓറല്‍സ്‌കാന്‍ എന്ന പേരില്‍ ശ്രീചിത്ര പുറത്തിറക്കുന്ന ഉപകരണം വായ്ക്കുള്ളിലെ ക്യാന്‍സര്‍ രോഗ നിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കും ഏറെ സഹായകമാകുന്ന ഒന്നായി മാറും.

ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ നിര്‍ണയമാണ് ഏറ്റവും വലിയ വെല്ലുവിളി. രോഗ നിര്‍ണയം വൈകുന്നതു മൂലം പലര്‍ക്കും രോഗം മൂര്‍ച്ഛിച്ച ശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. ഇതിനെല്ലാം പരിഹാരമാണ് ഓറല്‍സ്‌കാന്‍. നിലവില്‍ ടോര്‍ച്ച്‌ ലൈറ്റ് ഉപയോഗിച്ച്‌ വായില്‍ പരിശോധന നടത്തുന്ന രീതിയാണ് വ്യാപകമായി നടത്തുന്നത്. എന്നാല്‍ ഇത് ശരിയായ രീതിയല്ലെന്നാണ് വിലയിരുത്തല്‍. ബയോപ്സി നടത്താന്‍ സാമ്പിള്‍ ശേഖരിക്കാനുള്ള സ്ഥലം കണ്ടെത്തുകയും ബുദ്ധിമുട്ടാണ്.

ഇവക്കെല്ലാം പരിഹാരമാണ് ഓറല്‍സ്‌കാന്‍ നല്‍കുന്നത്. പ്രത്യേകം തയാറാക്കിയ സോഫ്ട് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചതാണ്. സാസ്‌കാന്‍ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സംയുക്തമായാണ് ശ്രീചിത്ര ഓറല്‍സ്‌കാന്‍ നിര്‍മിച്ചിരിക്കുന്നത്. ഉപകരണത്തിന് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. അമേരിക്കന്‍ പേറ്റന്റിനായുള്ള ശ്രമം തുടരുകയാണ്. 5.9 ലക്ഷം രൂപയാണ് ഓറല്‍സ്‌കാനിന്റെ വില. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉപകരണം ഔദ്യോഗികമായി നാളെ പുറത്തിറക്കും. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ആദ്യ വില്‍പന നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...