വായിലെ ക്യാൻസർ ഗുരുതരമായതോടെ ആൺകടുവയ്ക്ക് ദയാവധം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വായിലെ ക്യാൻസർ മൂർച്ഛിച്ച് ഗുരുതര ആരോഗ്യനിലയിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയ്ക്ക് ദയാവധം നടത്തി. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച കടുവയായിരുന്നു നന്ദു. വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് രോഗം ഗുരുതരമായത്. ക്യാൻസർ മൂർച്ഛിച്ചതോടെ കടുവയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായി.

രോഗത്തിന്റെ തീവ്രതയെ തുടർന്ന് കടുത്ത വേദന അനുഭവിക്കുന്ന സാഹചര്യവും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിക്ക് സാധ്യതയില്ലെന്ന വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തലും പരിഗണിച്ചാണ് ദയാവധത്തിന് തീരുമാനിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമായിരുന്നു നടപടികൾ. ദയാവധത്തിന് ശേഷം നന്ദുവിന്റെ മൃതദേഹം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു : 2010 ലേറെ ആളുകള്‍ പനി ബാധിതരെന്ന്...

0
പത്തനംതിട്ട : ജില്ലയില്‍ പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2010 ലധികം പനി...

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

കലഞ്ഞൂരില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകള്‍ കാടുകയറുന്നു : വീടുകളില്‍ താമസിക്കാന്‍ ഗുണഭോക്താക്കളില്ല

0
കോന്നി : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ 13 ആം വാര്‍ഡായ ഇടിഞ്ഞുകുഴിയില്‍ ലൈഫ് ഭവന...