തൃശൂർ കോർപ്പറേഷന്റെ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ നീക്കം ; എതിർപ്പുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമായ തൃശൂർ കോർപ്പറേഷനു കീഴിലുള്ള വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ നീക്കം. മേയർ ചെയർമാനായി തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് ലിമിറ്റഡ് എന്ന കമ്പനി രൂപവൽക്കരിക്കാനാണ് കരട് രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരമൊരു കാര്യം അറിയില്ലെന്നും സിപിഎമ്മുമായി കൂടിയാലോചിക്കാതെയുളള മേയറുടെ നടപടി നടപ്പാക്കില്ലെന്നും ജില്ല നേതൃത്വം അറിയിച്ചു

സിപിഎം നിയന്ത്രണത്തിലുളള കൗണ്‍സില്‍ തൃശൂർ കോര്‍പ്പറേഷൻ ഭരിക്കുമ്പോഴാണ് വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള നീക്കം നടക്കുന്നത്. കോര്‍പ്പറേഷനു കീഴിലെ വൈദ്യുതി വിഭാഗം പ്രവര്‍ത്തിക്കുന്നത് മികച്ച ലാഭത്തിലാണ്. 1.12 കോടി യൂണിറ്റ് പ്രതിമാസം വാങ്ങിയാണ് കോർപ്പറേഷൻ വിതരണം ചെയ്യുന്നത്. കോർപ്പറേഷന്റെ അടിയന്തരാവശ്യങ്ങൾക്കുള്‍പ്പെടെയുളള പണം കണ്ടെത്തുന്നത് വൈദ്യുതി വിഭാഗത്തിൽ നിന്നാണ്.

കമ്പനിയാക്കുന്ന നീക്കത്തിന്റെ ആദ്യപടിയായി മേയർ തയ്യാറാക്കിയ ഡ്രാഫ്റ്റ് കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസി. സെക്രട്ടറിക്ക് കൈമാറി. അടുത്ത സ്റ്റിയറിങ് കമ്മിറ്റിയിൽ ഈ വിഷയം അജണ്ടയായി വെയ്ക്കാൻ ഡ്രാഫ്റ്റിൽ മേയർ കുറിപ്പ് നൽകിയിട്ടുണ്ട്. കരട് രേഖ തയ്യാറാക്കിയാലും കൗൺസിലിന്റെയും സർക്കാരിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച മേയര്‍ എം കെ വര്‍ഗീസ് പല കാര്യങ്ങളും സിപിഎമ്മുമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയുളള ഈ നീക്കത്തില്‍ സിപിഎം കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ മേയറോട് വിശദീകരണം തേടാനാണ് ജില്ല നേൃത്വത്തിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...