കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ പോലീസുകാർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഷന് പിന്നാലെ പോലീസുകാർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാൻ നീക്കം. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടിയാണ് പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തര മേഖല ഐജി നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ടും സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖറിന് ലഭിച്ച നിയമോപദേശവും പരിശോധിച്ച ശേഷമായിരുന്നു കുന്നംകുളം സ്റ്റേഷനിലെ പോലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള തീരുമാനമെടുത്തത്. മൂന്ന് പോലീസുകാരുടെ രണ്ടു വർഷത്തെ ശമ്പള വർധനവ് തടഞ്ഞത് നാമമാത്രമായ ശിക്ഷാനടപടി എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുന്നത്.

തരംതാഴ്ത്തലോ പിരിച്ചുവിടലോ പ്രതീക്ഷിക്കാം. ഇതിന്റെ ഭാഗമായി പോലീസുകാർക്ക് നോട്ടീസ് നൽകും. മറുപടി പരിശോധിച്ച ശേഷംമാകും തുടർനടപടി സ്വീകരിക്കുക. പോലീസുകാരെ സർവീസിൽ നിന്ന് നീക്കണമെന്നാണ് സുജിത്ത് ആവശ്യപ്പെടുന്നത്. ഇവരെ പുറത്താക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. കുന്നംകുളം സ്റ്റേഷനിലെ ഡ്രൈവറായിരുന്ന സുഹൈറും മർദിച്ചു എന്നാണ് സുജിത്ത് ആരോപിക്കുന്നത്. പോലീസിൽ നിന്ന് രാജിവച്ച സുഹൈർ ഇപ്പോൾ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വിഇഒ ആണ്. സുഹൈറിനെയും ജോലിയിൽ നിന്ന് പുറത്താക്കണമെന്നാണ് സുജിത്തിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...