പാർലമെന്റ് സമ്മേളനം നടത്തിക്കൊണ്ടു പോകാൻ സർക്കാരിന് താല്പര്യമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി

For full experience, Download our mobile application:
Get it on Google Play

ന്യുഡൽഹി: പാർലമെന്റ് സമ്മേളനം നടത്തിക്കൊണ്ടു പോകാൻ സർക്കാരിന് താല്പര്യമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. ചില വാക്കുകൾ പാർലമെന്റിൽ പ്രയോഗിക്കാൻ പാടില്ലെന്നായി. ഇന്ത്യ- യു എസ് കരാർ, എപ്സ്റ്റീൻ എന്നിവയെ കുറിച്ച് സംസാരിക്കാൻ പാടില്ല. പാർലമെന്റ് അംഗങ്ങളെ പോലും കേന്ദ്രത്തിന് വിശ്വാസമില്ലെന്നും പ്രതിപക്ഷവുമായി ഒരു സഹകരണത്തിനും കേന്ദ്രം തയ്യാറാകുന്നില്ലെന്നും എംപി പറഞ്ഞു. ബജറ്റ് കാൽ കാശിനു കൊള്ളില്ലെന്ന് കാര്യം കേന്ദ്രത്തിന് മനസ്സിലായെന്നും എംപി പ്രതികരിച്ചു. അടുത്ത ഘട്ടം വകുപ്പുകൾ വെച്ചുള്ള ചർച്ചകളാണ്. വാണിജ്യം വിദേശകാര്യം ഗ്രാമീണം എന്നീ വിഷയങ്ങൾ ചർച്ചചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടുവെന്നും എന്നാൽ, കേന്ദ്രം അതിന് തയ്യാറായില്ലെന്നും എംപി ആരോപിച്ചു.

കൂടാതെ ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ബജ്‌റംഗ് ദൾ പ്രതിഷേധം തടഞ്ഞ ദീപക്കിന് ലഭിക്കുന്ന സഹായം സ്വാഗതാർഹമെന്ന് ജോൺ ബ്രിട്ടാസ് എംപി. അത്ഭുതകരമായ പ്രതികരണമാണ് വിവിധ ഇടങ്ങളിൽ നിന്ന് ലഭിക്കുന്നത്. കലാപ കലുഷിത സാഹചര്യമാണ് ദീപക് നേരിട്ടതെന്നും വെറുപ്പിന്റെ കാലത്ത് പ്രകാശകിരണമായി ദീപക്ക് മാറിയെന്നും ജോസ് ബ്രിട്ടാസ് എംപി പറഞ്ഞു. ജോൺ ബ്രിട്ടാസിന് പിന്നാലെ സുപ്രിംകോടതിയിലെ മുതിർന്ന ഇരുപതോളം അഭിഭാഷകരും ഇന്നലെ ദീപകിൻറെ ജിമ്മിൽ അംഗത്വമെടുത്തിരുന്നു. പ്രതിഷേധം തടഞ്ഞതിന്റെ പേരിൽ ജിമ്മിലെ ഭൂരിഭാഗം പേരും അംഗത്വം വേണ്ടെന്ന് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോൺ ബ്രിട്ടാസ് എംപി ഉൾപ്പടെ അംഗത്വം എടുത്തത്. ദീപക്കിന് നിയമ രാഷ്ട്രീയ പിന്തുണയും ബ്രിട്ടാസ് വാഗ്ദാനം ചെയ്തിരുന്നു. അഭിഭാഷകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധിച്ച തുണിക്കട ഉടമ വക്കീൽ അഹമ്മദിന്റെ കടയിലും എംപിയെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...