2070ൽ നേരിടാനുള്ള സന്ദി​​ഗ്ധാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് എംപി സുരേഷ് ​ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2070ൽ നേരിടാനുള്ള സന്ദി​​ഗ്ധാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് എംപി സുരേഷ് ​ഗോപി. ഭാവി ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര ബജറ്റെന്നും ബജറ്റ് പുറത്തു വരുന്നതിനു മുമ്പേ അതിനെ എതിർക്കാനുള്ള സ്ക്രിപ്റ്റ് ചിലർ തയാറാക്കിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈയൊരു സംവിധാനത്തിൽ ജനം കബളിപ്പിക്കപ്പെട്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു. 50 വർഷത്തെ ബജറ്റ് അവലോകനം ചെയ്ത വിചക്ഷണരുടെ അറിവിന്റെ പെട്ടിയിൽ നിന്ന് പകർന്നെടുത്ത അംശങ്ങൾ പകർന്നെടുന്ന് ഞാൻ വിശ്വസിക്കുന്ന ഭാവിയെ മുന്നിൽക്കണ്ടുള്ള ഏറ്റവും പ്രധാധാനപ്പെട്ട ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. വളരെ വ്യക്തമായ ദിശാബോധമുള്ള, പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ ഈ നൂറ്റാണ്ടിലെ രണ്ടാം പകുതിയിലെ ആദ്യ ബജറ്റാണിതെന്നും 2047 ലെ വികസിത് ഭാരത് ലക്ഷ്യം വെച്ചുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിമോ​ഗ്രാഫിഖ് ഡിവിഡന്റ് 2070ൽ നേരിടാനുള്ള സന്ദി​ഗ്ദാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റാണ് രൂപകൽപ്പനയാണിതെന്നും 2070 വരെയുള്ള ബജറ്റിന്റെ തുടക്കമാണ് കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിന് പിന്നാലെ സുരേഷ് ഗോപിക്ക് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. എയിംസ് വരുമെന്നുള്ള സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഇത്തവണയും ബജറ്റില്‍ ഉണ്ടായിരുന്നില്ല. നേരത്തെ പ്രഖ്യാപിച്ച ടൂറിസം സര്‍ക്യൂട്ടും ബജറ്റില്‍ ഇടം പിടിച്ചില്ല. വിഴിഞ്ഞം, ശബരിപാത തുടങ്ങിയ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...