ഭോപ്പാല്‍ : മധ്യപ്രദേശില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് 10 പേര്‍ മരിച്ചു, 25ഓളം പേര്‍ക്ക് പരിക്ക് . ശിവ്പുരി ജില്ലയിലാണ് അപകടമുണ്ടായത്. ഷിയോപുര്‍ ജില്ലയിലെ വിജയപുരയിലുള്ള ഗ്രാമത്തിലേക്ക് ട്രക്കില്‍ ആളുകള്‍ വരുന്നതിനിടെയായിരുന്നു അപകടം.
മരിച്ചവര്‍ എല്ലാം ബന്ധുക്കളാണെന്നും മൊറാവന്‍ ഗ്രാമത്തിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്നും അഡീഷണല്‍ എസ്പി പ്രവീണ്‍ കുമാര്‍ ഭൂരിയ പറഞ്ഞു. ആറ് പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും രണ്ട് പേര്‍ ആശുപത്രിയിലും മരണമടഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.