കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 26 ന് ഗ്രാമീണ ഹര്‍ത്താല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 26 ന് ഗ്രാമീണ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങളിലും തെറ്റായ സാമ്പത്തിക നയത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ എന്ന് നേതൃത്വം അറിയിച്ചു. കേരളത്തില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമീണ ഹര്‍ത്താല്‍ സംഘടിപ്പിക്കും. നഗര-ഗ്രാമ കേന്ദ്രങ്ങളില്‍ സംയുക്ത പ്രകടനങ്ങള്‍ കൂടാതെ വാര്‍ഡ് തലങ്ങളില്‍ ഗ്രാമീണ ഹര്‍ത്താലിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രകടനങ്ങളും സംഘടിപ്പിക്കും.

നവംബര്‍ 27 ന് ഡല്‍ഹിയില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സംയുക്ത പാര്‍ലമെന്റ് മാര്‍ച്ച്‌ നടക്കും. ഈ മാര്‍ച്ചിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ഏരിയാ, മണ്ഡലം കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ അന്ന് കര്‍ഷക മാര്‍ച്ചും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിക്കും. കര്‍ഷകരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ഈ സമരത്തില്‍ സംയുക്ത കര്‍ഷക സമിതിയോടൊപ്പം കേരളത്തിലെ മുഴുവന്‍ കര്‍ഷകരും അണിനിരക്കണമെന്ന് സംയുക്ത കര്‍ഷക സമിതി സെക്രട്ടറി കെ എന്‍ ബാലഗോപാലും ചെയര്‍മാന്‍ സത്യന്‍ മൊകേരിയും അഭ്യര്‍ത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...