ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് എം പി പി സന്തോഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എം പി പി സന്തോഷ് കുമാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എം പി കത്തയച്ചു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിലുണ്ട്. ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സന്തോഷ് കുമാർ എം പി അമിത് ഷായ്ക്ക് കത്തയച്ചത്. പതിറ്റാണ്ടുകളായി കാണാതായവരെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരിക്കുന്ന കത്തിൽ പോലീസ്, എസ്ഐടി അന്വേഷണങ്ങളുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നുണ്ട്.

വിവരാവകാശ രേഖ പ്രകാരം അസ്വാഭാവിക മരണങ്ങളുടെ പട്ടിക ഞെട്ടിപ്പിക്കുന്നതാണ്. നാല് പതിറ്റാണ്ടായി വനത്തിനുള്ളിൽ കൊല്ലപ്പെട്ടവർ നിരവധിയാണ്. മുൻ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തൽ തെളിവുകളുടെ പിൻബലത്തോടെയുള്ളതാണ്. സംഘടിതമായ ക്രിമിനൽ പ്രവർത്തനമാണ് ധർമസ്ഥലയിൽ നടക്കുന്നത്. അതിനാൽ സുതാര്യമായ അന്വേഷണത്തിന് എൻഐഎക്ക് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. ധർമസ്ഥല ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് കളങ്കമുണ്ടാക്കാൻ അനുവദിക്കരുതെന്നും കത്തിലുണ്ട്. കർണാടക സർക്കാർ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....