യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു. യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്. മുബൈയിലെ ദിവയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദിവ സ്വദേശിയായ രാജൻ സിംഗ് എന്ന 39കാരനെയാണ് സംഭവത്തിൽ റെയിൽവേ പോലീസ് പിടികൂടിയത്. ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തിന് പിന്നാലെ രാജൻ സിംഗ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. താനെയിലെ ദിവ മേഖലയിൽ വെച്ചാണ് സംഭവം. അഞ്ചാം പ്ലാറ്റ്ഫോമിന് സമീപത്ത് വെച്ച് 39കാരനും യുവതിയും തമ്മിൽ തർക്കിക്കുന്നതിനിടെ രാജൻ സിംഗ് യുവതിയെ ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.

അതിവേഗതയിൽ പോയ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റാണ് യുവതി മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ റെയിൽവേ പോലീസ് പിടികൂടുകയായിരുന്നു. പരസ്പരം പരിചയമുള്ള ആളുകളല്ല യുവാവും യുവതിയുമെന്നാണ് റെയിൽവേ പോലീസ് വിശദമാക്കുന്നത്. ഡ്രൈവറായ 39കാരൻ യുവതിയോട് മോശമായി പെരുമാറിയിരുന്നു. ഇതിനേ ചൊല്ലി ഇരുവ‍ർക്കും ഇടയിൽ വാക്കുതർക്കം ഉണ്ടായിരുന്നു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമം നടത്തുകയാണെന്ന് പോലീസ് വിശദമാക്കി. കൊലപാതക കുറ്റം ചുമത്തിയാണ് 39കാരനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാളെ ജൂലൈ 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌

0
കൊച്ചി: മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം...

വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി...

എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

0
കൊച്ചി: സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്എഫ്ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ...

0
ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ...