മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണം : ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്​.

മൂന്ന് നിയമങ്ങളും കര്‍ഷകരെ കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭാനു പ്രതാപ് സിങ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മതിയായ ചര്‍ച്ചകളില്ലാതെയാണ് നിയമങ്ങള്‍ പാസാക്കിയതെന്നും ഇവര്‍ ആരോപിച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ടും​പി​ടി​ത്തം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ക്ഷോ​ഭം റെ​യി​ല്‍ ത​ട​യ​ലു​ള്‍​പ്പെ​ടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാന്‍ ഒരു​ങ്ങുകയാണ്​ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. ഡ​ല്‍​ഹി​യി​ലെ അതിര്‍ത്തികളിലേക്ക്​ കൂ​ടു​ത​ല്‍ സ​മ​ര​ക്കാ​ര്‍ ഒ​ഴു​കി​യെ​ത്തുകയാണ്​.

സിം​ഘു​വി​ല്‍ വ്യാ​ഴാ​ഴ്​​ച ചേ​ര്‍​ന്ന ക​ര്‍​ഷ​ക നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ്​ റെ​യി​ല്‍​ത​ട​യ​ല്‍ സ​മ​ര​ത്തി​ലേ​ക്ക്​ കടക്കാന്‍ തീ​രു​മാ​നി​ച്ച​ത്. ക​ര്‍​ഷ​ക​രും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന ജ​ന​ങ്ങ​ളും റെ​യി​ല്‍​വേ ട്രാ​ക്കു​ക​ളി​ലേ​ക്ക്​ നീ​ങ്ങും. ഡി​സം​ബ​ര്‍ 14ന്​ ​ബിജെപി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളും മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ളും ഘെരാവോ ചെ​യ്യും. ജി​ല്ലാ ആസ്​​ഥാ​ന​ങ്ങ​ളി​ല്‍ ധ​ര്‍​ണ​യും ന​ട​ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...