കെ.സുരേന്ദ്രന് സ്ഥാനം നഷ്ടപ്പെടുന്നു ; പകരം എം.ടി രമേശ് ബിജെപി സംസ്ഥാന അധ്യക്ഷനാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നത്.

പാര്‍ട്ടി ദേശീയ നേതൃത്വം എം.ടി രമേശിനെ ആണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സംസ്ഥാന സമിതി യോഗം ഇതിന് മുന്നോടിയായി എം.ടി രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മറ്റെതെങ്കിലും ചുമതലകളിലേക്ക് സുരേന്ദ്രനെ മാറ്റുമെന്നാണ് സൂചന.

കൂടുതല്‍ ആരോപണങ്ങള്‍ കെ സുരേന്ദ്രനെതിരെ ഉയരുന്ന സാഹചര്യത്തിലാണ് സ്ഥാനമാറ്റ നടപടികള്‍.  സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളില്‍ നിയമപരമായി നടപടികള്‍ നേരിടുന്നത് വരെ ഉപാധികളോടെ കെ.സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്ത് തുടരാം എന്നതായിരുന്നു കേന്ദ്രം മുന്നോട്ട് വെച്ച നിര്‍ദേശം. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ എതിര്‍വിഭാഗം സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...