അവർ വിവാഹിതരല്ല ; പളനി പീഡനക്കേസിൽ വഴിത്തിരിവ്

For full experience, Download our mobile application:
Get it on Google Play

പളനി : പളനി പീഡനക്കേസിൽ വൻ വഴിത്തിരിവ്. പരാതിയിലുന്നയിക്കുന്നപോലെ പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് തമിഴ്നാട് ഡി.ഐ.ജി. സ്വകാര്യ ഭാഗങ്ങളിൽ ബിയ‍ർ കുപ്പികൊണ്ട് പരിക്കേൽപിച്ചതായി പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ പരിക്ക് കണ്ടെത്തിയില്ല. പരാതിക്കാർ വിവാഹിതരല്ലെന്നും തമിഴ്നാട് ഡി.ഐ.ജി പറഞ്ഞു.

ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് പരാതിക്കാർ തന്നെയാണെന്ന് തമിഴ്നാട് പോലീസ് പറയുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ  ഭാഗമായി തമിഴ്നാട് പോലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കാൻ തലശ്ശേരിയിലെത്തിയിരുന്നു. ഡിണ്ടികൽ അഡീഷണൽ എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുക്കുന്നത്.

പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ പൂർത്തിയാക്കിയ പരാതിക്കാരി വീട്ടിലാണ് ഇപ്പോൾ ഉള്ളത്. തീർഥാടനത്തിനായി പളനിയിൽ പോയ ദമ്പതികളെ ലോഡ്ജ് ഉടമ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കെതിരെ ആരോപണ വിധേയനായ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...