മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്തുകയും മറ്റ് നടപടികൾ കൈക്കൊള്ളുകയുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ അപകട സ്ഥലത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എത്ര പേരാണ് ജോലിയിൽ ഏർപ്പെട്ടിരുന്നതെന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങൾ ഇല്ലാതിരന്നതായും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചവരുടെ എണ്ണമുൾപ്പെടെ എടുത്താണ് തിരച്ചിലുൾപ്പെടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കൃത്യമായ എണ്ണം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. കണ്ടെടുത്ത ശരീരഭാഗങ്ങൾ വെച്ച് കണക്കാക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട് ലൈസൻസിയായ സതീശൻ വെന്റിലേറ്ററിലാണ്. എടപ്പാളിൽ നിന്ന് വന്ന അഞ്ചുപേരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാണാതായവരുടെ വിവരങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പോലീസ്, ഫയർഫോഴ്സ്, വോളന്റിയർമാർ എന്നിവർ ചേർന്ന് സജീവമായ രക്ഷാപ്രവർത്തനം നടത്തുന്നതായും പാലക്കാട് നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...