എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും ; മൃതശരീരങ്ങളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്നും വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോടനത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. മരിച്ചവരിൽ പൂർണ ശരീരം ഉള്ളവർ 7 പേർ. 9 ശരീര ഭാഗങ്ങളും കിട്ടി. രണ്ട് പേരുടെ പോസ്റ്റ്‌ മോർട്ടം പൂർത്തിയായി. എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും. മൊത്തം 15 പേരുണ്ടായിരുന്നു. അതിൽ രണ്ടുപേർ ഓടി രക്ഷപെട്ടു വന്നവരാണ്. 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ പത്ത് പേർ ഐ സി യുവിലാണ്. അഞ്ചു പേർ ഗുരുതരാവസ്ഥയിലും അതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങളുണ്ട്. എന്നിരുന്നാലും പ്രോട്ടോകോൾ പ്രകാരം എല്ലാവരുടെയും ഡി എൻ എ പരിശോധന നടത്തുമെന്നും വീണ ജോർജ് പറഞ്ഞു.

ആവശ്യമെങ്കിൽ പൂർണ മൃതശരീരം കിട്ടിയവരുടെയും ഡി എൻ എ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്ന് വിധഗ്ദർ എത്തി ഡി എൻ എ സാമ്പിൾ ശേഖരിക്കും. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നടക്കാം ഡോക്ടർമാർ എത്തുമെന്നും വീണ ജോർജ് പറഞ്ഞു. ഒരു ബാച് ഡോക്ടർമാർ എത്തി. ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാരുടെയെങ്കിലും സെവനം ആവശ്യമാണ്. ആ രീതിയിൽ ആണ്‌ ചികിത്സ പോകുന്നതെന്നും വീണ ജോർജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...