സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് നിലപാട് വ്യക്തമാക്കി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്.

കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവല്ലയിൽ സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്‍റൺ ടൂർണമെന്റ് : സംഘാടക സമിതി രൂപീകരിച്ചു

0
പത്തനംതിട്ട : തിരുവല്ല പ്രൈം സ്പോർട്സ് അക്കാദമിയിൽ ജൂലൈ 22 മുതൽ...

പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും ; യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് വി...

0
തിരുവനന്തപുരം: സംസ്ഥാന വ്യാപക പവര്‍ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ...

പമ്പാനദിയിൽ തോട്ടാ പൊട്ടിച്ച് മീൻപിടുത്തം വ്യാപകമാകുന്നു : പരാതിയുമായി നാട്ടുകാർ

0
റാന്നി : പമ്പാനദിയിൽ സാമൂഹ്യവിരുദ്ധർ വ്യാപകമായി സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ച് മീൻ...

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം...

0
കോഴിക്കോട്: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ...