റിലയന്‍സ് ആശുപത്രി സ്‌ഫോടനത്തില്‍ തകര്‍ക്കും ; അംബാനി കുടുംബത്തിന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രി സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് 12.57നാണ് ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്ക് വിളിച്ചാണ് അജ്ഞാതര്‍ ഭീഷണി മുഴക്കിയത്. അംബാനി കുടുംബത്തിലെ ചിലര്‍ക്ക് നേരെയും ഭീഷണി ഉയര്‍ത്തി. പിന്നാലെ ആശുപത്രി അധികൃതര്‍ ഡിബി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ, ഓഗസ്റ്റ് 15 ന് എച്ച്എന്‍ റിലയന്‍സ് ഹോസ്പിറ്റലിലെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ എട്ട് തവണയാണ് ആശുപത്രിയിലേക്ക് വിളിച്ചത്. അന്നും അംബാനി കുടുംബത്തിന് നേരെ ഭീഷണി മുഴക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...