കശ്മീരിലെ ഭീകരവാദത്തെ തുടച്ചു നീക്കും : പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇല്ലെന്നും അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1990 മുതൽ ജമ്മുകശ്മീരിലെ തീവ്രവാദം 42,000 പേരുടെ ജീവൻ അപഹരിച്ചു. ഭീകരവാദം നടത്തുന്ന പാക്കിസ്ഥാനുമായി ഒരിക്കലും ചർച്ച നടത്തില്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിൽ നടന്ന വൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

’70 വർഷം ഭരിച്ചവർ പാകിസ്ഥാനോട് സംസാരിക്കുക എന്നാണ് പറയുന്നത്. നമ്മൾ എന്തിന് പാകിസ്ഥാനോട് സംസാരിക്കണം? ഞങ്ങൾ സംസാരിക്കില്ല. ഞങ്ങൾ ബാരാമുള്ളയിലെ ജനങ്ങളുമായി സംസാരിക്കും കശ്മീരിലെ ജനങ്ങളുമായി സംസാരിക്കും’ അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിനെ രാജ്യത്തെ ഏറ്റവും സമാധാനപരമായ സ്ഥലമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മെഹബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും നാല് മെഡിക്കൽ കോളേജുകൾ നിർമ്മിച്ചു. 2014 മുതൽ ഞങ്ങൾ ഒമ്പത് നിർമ്മിച്ചു. 2014 മുതൽ ഞങ്ങൾ ഒരു ലക്ഷം വീടുകൾ നിർമ്മിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കശ്മീരിലെ എല്ലാ ഗ്രാമങ്ങളിലും (പാക് അധീന കശ്മീരിലെ ഗ്രാമങ്ങൾ ഉൾപ്പെടെ) വൈദ്യുതി കണക്ഷൻ ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്, ”അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. വോട്ടർമാരുടെ പട്ടിക തയ്യാറാക്കുന്ന ജോലികൾ പൂർത്തിയായാലുടൻ, സുതാര്യതയോടെ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...